മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇന്ന് യുണൈറ്റഡിനെതിരെ...
മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇന്ന് യുണൈറ്റഡിനെതിരെ...
ഓരോ ഇന്ത്യൻ ഫുട്ബോൾ ആരാധകരും കാത്തിരിക്കുന്നത് ഒരു ദിവസം അകലെ മാത്രം നമുക്കായി കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന് വേണ്ടിയാണ്. എന്നാൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഇന്ന് മാഞ്ചേസ്റ്റർ യുണൈറ്റഡിനെതിരെ ഇറങ്ങിയേക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. ഇന്ന് നടക്കുന്ന മാഞ്ചേസ്റ്റർ യുണൈറ്റഡ് ഒമാനിയ യൂറോപ്പ ലീഗ് മത്സരത്തിലാണ് മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഗാരി ഹൂപർ കളിക്കാൻ ഇറങ്ങുക.
രാത്രി 10:15 ന്നാണ് മത്സരം. സോണിയുടെ ചാനലുകളിൽ മത്സരം തത്സമയം കാണാൻ സാധിക്കും. നിലവിൽ ഗ്രൂപ്പിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനത്തും ഒമാനിയ അവസാന സ്ഥാനത്തുമാണ്. യുണൈറ്റഡ് കളിച്ച കളിയിൽ ഒരെണ്ണം വിജയിക്കുകയും ഒരെണ്ണം തോൽവി രുചിക്കുകയും ചെയ്തു. ഒമാനിയ കളിച്ച രണ്ട് മത്സരങ്ങളിലും തോൽവി രുചിച്ചു.
ഹൂപ്പെറേ സബ് ആയിട്ടാണ് ഒമാനിയ ഉപോയഗിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 18 കളികളിലാണ് താരം ബൂട്ട് കെട്ടിയത്.നാല് ഗോളും ഒരു അസ്സിസ്റ്റും താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.
ToOur Whatsapp Group
Our Telegram
Our Facebook Page